ചേലേരി : - എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന രാഷ്ട്രീയ പാഠം പരിപാടി കമ്പിൽ ഡിവിഷനിൽ ഇന്നലെ ചേലേരി രിഫാഇയ്യ എജുക്കേഷണൽ സെന്ററിൽ സമാപിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ വൈ നിസാമുദ്ദീൻ ഫാളിലി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഐടി കൺവീനർ സമീർ സൈതാർ പള്ളി ചർച്ചയ്ക്ക് നേതൃത്വം നൽകി. ജില്ലാ പ്രസിഡണ്ട് ഫിർദൗസ് സഖാഫി വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി ടിപി സൈഫുദ്ദീൻ സ്റ്റുഡൻസ് കോൺഗ്രസ് പദ്ധതി അവതരിപ്പിച്ചു. ഡിവിഷൻ പ്രസിഡണ്ട് മുഹമ്മദ് ഷാഫി അമാനിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽസെക്രട്ടറി സാലിം പാമ്പുരുത്തി സ്വാഗതവും അഫ്സൽ ചേലേരി നന്ദിയും പറഞ്ഞു.