കൊളച്ചേരിപ്പറമ്പ് : - ഏ.കെ.ജി.വായനശാല & ഗ്രന്ഥാലയ ത്തിൻ്റെ പ്രസിഡണ്ടും, വളരെ ദീർഘകാലത്തെ പാരമ്പര്യമുള്ള ഗ്രന്ഥശാല പ്രവർത്തകനുമായ ഒ.വി.രാജൻ്റെ ഓർമ്മകൾക്ക് മുന്നിൽ ആദരം അർപ്പിച്ചു കൊണ്ട് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
ഏ.കെ.ജി വായനശാല ഹാളിൽ നടന്ന പരിപാടി CPIM മയ്യിൽ AC മെമ്പർ കെ.വി.പവിത്രൻ ഉത്ഘാടനം ചെയ്തു .ഇ പി ജയരാജൻ അധ്യക്ഷത വഹിച്ചു.
എടക്കാട് ബ്ലോക്ക് പഞ്ചായത്തംഗം കെ.അനിൽകുമാർ, ഗ്രന്ഥശാല സംഘം തളിപ്പറമ്പ് ബ താലൂക്ക് കമ്മിറ്റി മെമ്പർ വിനോദ് തായക്കര LC മെമ്പർ എം രാമചന്ദ്രൻ, കെ കെ ശ്രീധരൻ എന്നിവർ സംസാരിച്ചു.ഒ കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു. അവിനാഷ് കെ വി നന്ദി പറഞ്ഞു.