ടീച്ചർ@ സ്മാർട്ട് സ്കൂൾ പദ്ധതിക്ക് ഉപജില്ലയിൽ തുടക്കമായി


മയ്യിൽ :-
തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ മുഴുവൻ അധ്യാപകർക്കും ഓൺലൈനായി ഐസിടി പരിശീലനം നൽകുന്നതിനുള്ള ടീച്ചർ@ സ്മാർട്ട് സ്കൂൾ പദ്ധതിക്ക് ഉപജില്ലയിൽ തുടക്കമായി. 

ആദ്യഘട്ടത്തിൽ ഉപജില്ലയിലെ അധ്യാപകർക്ക് 3 ദിവസങ്ങളിലായി പരിശീലനം നൽകും. കണ്ണൂർ ഡയറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി പി ശ്രീജൻ നിർവഹിച്ചു.ഡയറ്റ് സീനിയർ ലക്ചറർ കെ പി ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ബിപിസി ഗോവിന്ദൻ എടാടത്തിൽ സ്വാഗതവും ഇ.ടി ക്ലബ്ബ് കൺവീനർ ബി.കെ വിജേഷ് നന്ദിയും പറഞ്ഞു. സി കെ സുരേഷ് ബാബു എം വി നിരൂപ് ബി കെ വിജേഷ് എന്നിവർ അധ്യാപകർക്ക് പരിശീലനം നൽകും.

Previous Post Next Post