ചേലേരി: രിഫാഈ നഗര്‍ ജുമാ മസ്ജിദില്‍ ശൈഖ് രിഫാഈ ആണ്ട് നേര്‍ച്ചക്ക് തുടക്കമായി. ചേലേരി രിഫാഈ ജുമാ മസ്ജിദില്‍ റാത്തീബ് ഖൽഫ അബ്ദുറഷീദ് ദാരിമി പതാക ഉയർത്തി.
ചടങ്ങില്‍ ഖൽഫ കെ വി ഇബ്രാഹിം, ഖല്‍ഫ കെ .വി.യൂസുഫ്, , ചേലേരി രിഫാഈ ജുമാമസ്ജിദ് ഖത്തീബ്
അബൂബക്കർ മുസ്ലിയാർ , യു കെ അഷ്റഫ് ദാലിൽ, അഷ്റഫ് ചേലേരി യൂസഫ് ഹാജി നൂഞ്ഞേരി, എന്നിവർ സംബന്ധിച്ചു.
30 ദിവസം വീടു വീടാന്തരം പ്രത്യേകം കൊടിയും ചൂടി റാത്തീബ് സംഘം ദഫിന്റെയും ബൈത്തിന്റെയും അകമ്പടിയോടെ പര്യടനം നടത്തും. പരിപാടിയോടനുബന്ധിച്ച് പള്ളിപ്പറമ്പ് മുരിയത്ത് പഴയ പള്ളി മഖാം, ഉറുമ്പിയില്‍ മഖാം,മക്കി ഷഹീദ്, ,നൂഞ്ഞേരി മഖാം , എന്നിവ വിടങ്ങളിൽ സിയാറത്തിന് പി മുസ്തഫ സഖാഫി, എ പി ശംസുദ്ദീൻ മൗലവി, ശബീർ മുസ്ലിയാർ കയ്യങ്കോട് എന്നിവർ നേതൃത്വം നൽകി . കോവിഡ് പ്രോട്ടോക്കോൽ അനുസരിച്ചാണ് ഈ വർഷത്തെ പരിപാടി നടക്കുന്നത് 2020 ഡിസംബർ 28, 29 ദഫ് റാത്തീബും അന്നാദാനവും നടക്കും.