വളപട്ടണം :- ദേശീയപാതയില്‍ വളപട്ടണം പാലത്തിനു സമീപം ഇന്നലെ രാത്രി കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ജാഫര്‍ (28)ആണ് മരിച്ചത്.
ഇന്നലെ രാത്രി 10.30ന് വളപട്ടണം പാലത്തിനു സമീപത്താണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ജാഫര്‍ ബൈക്കുമായി പാലത്തിനു മുകളില്‍ നിന്നും താഴേക്ക് പതിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ചാലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മംഗളൂരുവിലേക്കും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നു രാവിലെ 9.30ഓടെയായിരുന്നു മരണം സംഭവിച്ചത്.