മയ്യിൽ:- മയ്യിൽ ചെറുപഴശ്ശി തൈലവളപ്പിലെ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്.എസ്.എസ്.എഫ് ഓഫിസിനു നേരെ അക്രമം. ഇന്നലെ രാത്രിയാണ് അക്രമം നടന്നത്. തൈല വളപ്പിൽ സ്ഥിതി ചെയ്യുന്ന ഓഫീസിൻ്റെ അകത്തുള്ള ഫർണിച്ചറുകളും മെക്ക് സെറ്റും മറ്റു സാധന സാമഗ്രികളും നശിപ്പിക്കപ്പെട്ടു.
ലീഗ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും ഏകദേശം 2 ലക്ഷം രുപയുടെ നഷ്ടം സംഭവിച്ചതായും ഓഫീസ് അധികാരികൾ മയ്യിൽ പോലിസിൽ നൽകിയ പരാതിയിൽ പറയുന്നു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ട് ചെറുപഴശ്ശി വെസ്റ്റ് എ ൽ പി സ്കൂളിൽ സംഘർഷം അരങ്ങേറുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.ഇതിനെ തുടർച്ചയായാണ് ഇന്നലെ രാത്രി ഓഫീസിനു നേരെ അക്രമമുണ്ടായതെന്ന് കരുതുന്നു.