മയ്യിൽ :- മയ്യിൽ ചെറുപഴശ്ശിയിൽ തിരഞ്ഞെടുപ്പിനിടെ യു ഡി എഫ് സ്ഥാനാർത്ഥിക്കും ബൂത്ത് ഏജൻറ് മാർക്കെതിരെയും എൽ ഡി എഫ് നടത്തിയ ആക്രമത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രവർത്തകരെ കെ പി സി സി ജന.സെക്രട്ടറി സജീവ് ജോസഫ്, ഡി സി സി പ്രസിഡൻറ് സതീശൻ പാച്ചേനി, കരീം ചേലേരി, കൊയ്യം ജനാർദ്ദനൻ,കെ.കെ മുസ്ഥഫ, അസൈനാർ മാസ്റ്റർ തുടങ്ങി യു ഡി എഫ് ൻ്റെ നിരവധി നേതാക്കൾ സന്ദർശിച്ചു.
മയ്യിൽ ചെറുപഴശ്ശി വാർഡിലെ ബൂത്തായ ചെറുപഴശ്ശി സ്കൂളിൽ ഇന്നലെ തിരഞ്ഞെടുപ്പിനോടനു നടന്ന അക്രമത്തിൽ യുഡി എഫിൻ്റെ മയ്യിൽ പന്ത്രണ്ടാം വാർഡ് സ്ഥാനാർത്ഥി കാദർ കാലടി, ബൂത്ത് ഏജൻ്റ്മാരായിരുന്ന ഇ.കെ നിയാസ്, ടി പി സുബൈർ, ഒ.എ അബ്ദുൾ കാദർ, മഹേഷ്, ഷഹീർ കാലടി, ജാഫർ വി.കെ എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവർ തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇതിൽ ടി.പി സുബൈർ എന്നവരുടെ പരിക്ക് സാരമാണെന്നാണ് അറിയുന്നത്.