കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും നടന്നു.
ചടങ്ങിൻ്റെ ഉൽഘാടനവും വീടിന്റെ താക്കോൽ ദാനവും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ പി അബ്ദുൾ മജീദ് നിർവ്വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കെ താഹിറ കൈപ്പുസ്തകം വിതരണോദ്ഘാടനം നിർവ്വഹിച്ചു.
വൈസ് പ്രസിഡൻ്റ് എം സജിമ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി എം പ്രസീത ടീച്ചർ, ഷമീമ ടിവി എന്നിവരും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ അബ്ദുൾ സലാം കെ പി ,ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി അസ്മ, ആരോഗ്യ , വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ബാല സുബ്രഹ്മണ്യൻ, പി വി വത്സൻ മാസ്റ്റർ, നിസാർ എൽ, കെ പി നാരായണൻ, മുഹമ്മദ് അഷ്‌റഫ്, ഗീത വി.വി ,കെ എം ശിവദാസൻ, അബ്ദുൾ അസീസ് ,കെ പി ചന്ദ്ര ഭാനു തുടങ്ങിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
താക്കോൽ ദാനം ശ്രീമതി ബീന വി.കെ യ്ക്ക് നൽകി നിർവ്വഹിച്ചു.ഗുണഭോക്താക്കൾക്കുള്ള കൈപുസ്തകം കെ. താഹിറ ഗുണഭോക്താവായ കെ നിഗിലയ്ക്ക് നൽകി നിർവ്വഹിച്ചു. തുടർന്ന് അദാലത്തും സംഘടിപ്പിച്ചു.
പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ സ്വാഗതവും ലൈഫ്മിഷൻ നോഡൽ ഓഫീസർ കെ പി രാജൻ നന്ദിയും പറഞ്ഞു.