കൊളച്ചേരി :- മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് യൂത്ത് ലീഗ് പ്രവർത്തകൻ ഷമീറിനെ സി.പി.എം ഗുണ്ടകൾ വെട്ടികൊന്നതിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരി മുക്കിൽ നിന്നും കമ്പിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിന് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ട്രഷറർ നസീർ കമ്പിൽ, സഈദ് നൂഞ്ഞേരി , അബ്ദു പള്ളിപ്പറമ്പ്, ഇസ്മാഈൽ കായച്ചിറ, അബ്ദു പന്ന്യങ്കണ്ടി, ജുനൈദ് നൂഞ്ഞേരി , റസാഖ് നമ്പ്രം , ജമാൽ ദാലിൽ,സലാം കമ്പിൽ , കമറുദ്ധീൻ ദാലിൽ, ഹനീഫ പാട്ടയം നേതൃത്വം നൽകി.