കമ്പിൽ പ്രീമിയർ ലീഗ് ഡിഎംസി ചാമ്പ്യന്മാരായി
കമ്പിൽ: കമ്പിൽ പ്രദേശത്തെ എട്ടോളം ക്ലബ്ബുകൾ മാറ്റൊരിക്കിയ കമ്പിൽ പ്രീമിയർ ലീഗ്ആവേശകരമായ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായി മൂന്ന് ഗോളുകൾക്ക് ജി എഫ് സി കമ്പിലിനെ പരാജയപ്പെടുത്തി ഡി എം സി കമ്പിൽ കിരീടത്തിന് അർഹരായി. സമാപന ചടങ്ങിൽ കമ്പിൽ വാർഡ് മെമ്പർ നിസാർ കമ്പിലിനെ കമ്മിറ്റിക്കുവേണ്ടി കെ എം എച് എസ് എസ് അധ്യാപകൻ ജംഷീർ മാഷ് അനുമോദിച്ചു. ചാമ്പ്യൻമാരായ ഡി എം സി കുള്ള ട്രോഫി ദുബായ് ഗോൾഡ് മാനേജർ നൗഫലും റണ്ണേർസപ് ആയ ജി എഫ് സി കുള്ള ട്രോഫി വാർഡ് മെമ്പർ നിസാർ കമ്പിലും ടൂർണമെൻറ് മികച്ച പ്ലെയർ ആയി തിരഞ്ഞെടുത്ത ഷാഹിദിന് ഉള്ള ട്രോഫിയും എമർജിങ് പ്ലെയറായ തിരഞ്ഞെടുത്ത ഷിസാൻ ഉള്ള ട്രോഫിയും അച്ചുതനും ബെസ്റ്റ് ഗോളി ആയി തിരഞ്ഞെടുത്ത ഷിറാസ് ഉള്ള ട്രോഫി സൈൻ ഇൻറർലോക്ക് മാനേജർ നസീർ പി കെ പിയും ടോപ് സ്കോർ ഷിബിലുക്കുള്ള ട്രോഫി കെ എൽ ഐ സി സെക്രട്ടറി പി പി മുജീബ് റഹ്മാനും വിതരണം നടത്തി.