എസ് വൈ എസ് നാറാത്ത് സർക്കിൾ യൂത്ത് കൗൺസിൽ സമാപിച്ചു


നാറാത്ത്: സമസ്ത കേരള സുന്നി യുവജന സംഘം യൂത്ത് കൗൺസിൽ നാറാത്ത് അശ്അരിയ്യ സെന്ററിൽ നടന്ന പരിപാടി നാസർ അശ്രഫിയുടെ അധ്യക്ഷതയിൽ കമ്പിൽ സോൺ വൈസ് പ്രസിഡണ്ട് അശ്റഫ് സഖാഫി പാട്ടയം ഉദ്ഘാടനം ചെയ്തു.  ജോൺ പ്രസിഡണ്ട് ബഷീർ മുസ്‌ലിയാർ വിഷയാവതരണം നടത്തി.  റിട്ടേണിംഗ് ഓഫീസർ അഷ്റഫ് ചേലേരി കൗൺസിൽ നിയന്ത്രിച്ചു. സോൺ സെക്രട്ടറിമാരായ ഇബ്രാഹിം മാസ്റ്റർ, ഇഖ്ബാൽ ബാഖവി, റഷീദ് പെരുവള്ളൂർ എന്നിവർ പ്രസംഗിച്ചു. യൂനുസ് ഫാളിലി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി. പ്രസിഡൻ്റ് ഉവൈസ് തങ്ങൾ, ജന: സെക്രട്ടറി: യൂനുസ് ഫാളിലി, ഫിനാ മിഖ്ദാദ് പന്ന്യങ്കണ്ടി, വൈസ് പ്രസി ജംഷീർ സഖാഫി: ദഅവ, ഇസ്മാഈൽ  നാറാത്ത്, സാമൂഹികം, ജോ സെക്ര: സമീർ പാട്ടയം, സാംസ്കാരികം, സിദ്ദിഖ് പാമ്പുരുത്തി സാന്ത്വനം

Previous Post Next Post