കൊളച്ചേരി :- നണിയൂർ കൂട്ടുകൃഷി സംഘം നാണിയൂർ വയലിൽ കൃഷി ചെയ്ത പാത്തേക്കർ നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി..
കൊയ്തുത്സവം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കെ .പി അബ്ദുൾ മജീദ് നിർവ്വഹിച്ചു. ശ്രീ.സി.നാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി പ്രസീത ടീച്ചർ, വാർഡ് മെമ്പർ ശ്രീ.കെ.പി.നാരായണൻ, കൃഷി അസിസ്റ്റൻ്റ് ശ്രീ.കെ.ശ്രീനി, പാടശേഖര സമിതി സെക്രട്ടറി ശ്രീ.കെ.ഭാസ്കരൻ. എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിന് ശ്രീ.കെ.വി.ശിവൻ സ്വാഗതവും ശ്രീ.കെ.സന്തോഷ് നന്ദിയും പറഞ്ഞു. പാടശേഖര സമിതി ഭാരവാഹികൾ ഉൾപ്പടെ 50 ഓളം കർഷകർ പരിപാടിയിൽ പങ്കെടുത്തു.