മയ്യിൽ :- പഞ്ചായത്ത് അനുവദിച്ചു കൊടുത്ത ടൂറിസ്റ്റ് ടാക്സി സ്റ്റാൻ്റിൽ സ്വകാര്യ വാഹാനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റാതെ മയ്യിൽ സ്റ്റാൻ്റിലെ ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ വലയുന്നു.
ടൗണിലെ ബ്ലോക്ക് ഒഴിവാക്കാൻ ടൂറിസ്റ്റ് ടാക്സികൾക്ക് പാർക്ക് ചെയ്യാൻ പഞ്ചായത്ത് മയ്യിൽ ബസ്റ്റാന്റിൽ ഒരു ഭാഗത്തു പാർക്കിംഗ് സ്ഥലം അനുവദിച്ചു കൊടുത്തിരുന്നു .
കോവിഡ് പ്രതിസന്ധിയിൽ ബസ്സുകളും, ടൂറിസ്റ്റ് ടാക്സികളും കുറഞ്ഞ സമയത്ത് ഈ പ്രദേശത്ത് സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ടെങ്കിലും ഇപ്പോൾ എല്ലാ ടാക്സി വണ്ടികളും സ്റ്റാൻ്റിൽ വന്ന് തുടങ്ങിയ സമയത്ത് തങ്ങൾക്ക് അനുവദിച്ച പാർക്കിംഗ് സ്ഥലം കിട്ടാത്തെ വലയുകയാണ് ടാക്സി ഡ്രൈവർമാർ.