മലപ്പട്ടം :- ജലഗതാഗതവകുപ്പിന്റെ വാട്ടർ ടാക്സിക്ക് മലപ്പട്ടം മുനമ്പ് കടവിൽ സ്വീകരണം നൽകി. തിങ്കളാഴ്ച രാവിലെ 10-ന് പറശ്ശിനിക്കടവിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്ത ബോട്ട് 12-ന് മുനമ്പ് കടവിൽ എത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രമണി, മലപ്പട്ടം ടൂറിസം സൊസൈറ്റി പ്രമോട്ടർ പി. പുഷ്പജൻ, ഇ. ചന്ദ്രൻ, പി. പ്രഭാകരൻ, ജിതിൻ എന്നിവർ സംസാരിച്ചു.