പുഴയുടെ തീരങ്ങളിലെ മണ്ണിടിച്ചിൽ തടയാനുള്ള ജൈവ വേലി പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നടന്നു


മയ്യിൽ :-
വളപട്ടണം പുഴയുടെ തീരങ്ങളിലെ മണ്ണിടിച്ചിൽ തടയാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി മയ്യിൽ പഞ്ചായത്തിലെ പറശ്ശിനിപ്പാലത്തിനു താഴെയും, കോറലായി തുരുത്ത് കളിസ്ഥലത്തിനു സമീപവുo ആവിഷ്ക്കരിക്കപ്പെടുന്ന ജൈവ വേലി പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കോറലായി തുരുത്തിൽ നടന്നു. 

തളിപറമ്പ് എം. എൽ. എ ജയിംസ് മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ്റിഷ്ന. കെ.കെ അധ്യക്ഷയായി. വാർഡ് മെമ്പർ സുചിത്ര എം പി സ്വാഗതം പറഞ്ഞു .



എം എൽ എ ഫണ്ടിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപ വീതമുള്ള അഞ്ച് പ്രവൃത്തികളാണ് പദ്ധതിയിലുള്ളത്.ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിനാണ് നിർവ്വഹണ ചുമതല. 

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ടി. ചന്ദ്രൻ , ടി.പി മനോഹരൻ, പി. പി. രമേശൻ, എം അസൈനാർ മാസ്റ്റർ, മമ്മു തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post