മയ്യിൽ :- സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഹ്വാനമനുസരിച്ച് വള്ളിയോട്ട് ജയകേരള വായനശാല ജനകീയ വികസന വിജ്ഞാനോത്സവം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.പി. കുഞ്ഞികൃഷ്ണൻ കേരള വികസനത്തിന്റെ സഞ്ചാരവഴികൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
എം. രാഘവന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വായനശാലാ സെക്രട്ടറി ഇ.പി.രാജൻ സ്വാഗതവും എം.വി. ഓമന നന്ദിയും പറഞ്ഞു.