നിടുവാട്ട്: ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി ദിനംപ്രതി കുതിച്ചുയരുന്ന പെട്രോൾ - ഡീസൽ വില വർദ്ധനവിനെതിരെ പ്രതിഷേധ ജ്വാല തീർത്ത് എസ്.കെ.എസ്.എസ്.എഫ് നിടുവാട്ട് ശാഖ. ശാഖാ പ്രസിഡന്റ് സി.വി ഇൻഷാദ് മൗലവി പള്ളേരി ഉദ്ഘാടനം നിർവ്വഹിച്ചു. ബുജൈർ നിടുവാട്ട്, ഫിറോസ് മൗലവി, സുബൈർ മൊയ്ദീൻ പള്ളി, താഹിർ നിടുവാട്ട്, അൽത്താഫ് നിടുവാട്ട്, റമീസ് കാണാടിപ്പറമ്പ്, ശുഹൈബ്, ആസിഫ് മൊയ്ദീൻ പള്ളി എന്നിവർ പ്രതിഷേധത്തിൽ പങ്കാളികളായി.