നാടിന്റെ വികസനത്തിന് ജനപ്രതിനിധികൾ ഊന്നൽ നൽകണം എസ് വൈ എസ് കമ്പിൽ സോൺ


കമ്പിൽ: തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ താൻ പ്രതിനിധാനം ചെയ്യുന്ന പ്രദേശത്തിൻ്റെ നാനോന്മുഖ വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണമെന്നും കക്ഷിരാഷ്ട്രീയത്തിനധീതമായി പൊതു മേഖലകളിൽ ഇടപെടണമെന്നും നൂഞ്ഞേരി  മർകസുൽ ഹുദയിൽ  സംഘടിപ്പിച്ച രാഷ്ട്രീയ വിചാര സംഗമം  ആവശ്യപ്പെട്ടു. നസീർ സഅദിയുടെ അധ്യക്ഷതയിൽ എസ് വൈ എസ്  ജില്ലാ പ്രസിഡന്റ് അബ്ദുള്ളക്കുട്ടി ബാഖവി  മഖ്ദൂമി ഉദ്ഘാടനം ചെയ്തു. എസ്‌വൈഎസ്  സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് കിനാലൂർ വിഷയാവതരണം നടത്തി. കണ്ണൂർ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി പരിശീലനം പൂർത്തീകരിച്ച് സോൺ പബ്ലിക് റിലേഷൻ സെക്രട്ടറി അഷ്റഫ് ചേലേരിക്കും, അറബി ഗവേഷണ പ്രബന്ധ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ  റാഇഫ്‌ നൂറാനി അസ്സഖാഫിക്കും  ഉപഹാര സമർപ്പണം നടത്തി. എസ് എം എ  ജില്ലാ ജനറൽ സെക്രട്ടറി  അബ്ദുറഷീദ് ദാരിമി, എസ് എസ് എഫ്  കമ്പിൽ ഡിവിഷൻ പ്രസിഡണ്ട്  സുഹൈൽ സഖാഫി, മിദ്ലാജ് സഖാഫി ചോല, ഫത്താഹ് സഖാഫി പാലത്തുങ്കര, മുനീർ സഖാഫി കടൂർ, സിദ്ദീഖ് മുസ്‌ലിയാർ  കൊട്ട പൊയിൽ, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, റഷീദ് മയ്യിൽ, ഷാഫി അമാനി മയ്യിൽ എന്നിവർ സംബന്ധിച്ചു. അംജദ് മാസ്റ്റർ പാലത്തുങ്കര  സ്വാഗതവും ഉമർ സഖാഫി ഉറുമ്പിയിൽ നന്ദിയും പറഞ്ഞു.

Previous Post Next Post