തളിപ്പറമ്പ് UDF സ്ഥാനാർഥി വി പി അബ്ദുൽ റഷീദിന്റെ റോഡ് ഷോ കൊളച്ചേരി പഞ്ചായത്തിൽ നടത്തി


കൊളച്ചേരി:- തളിപ്പറമ്പ് UDF സ്ഥാനാർഥി  വി പി അബ്ദുൽ റഷീദിന്റെ റോഡ് ഷോ നടത്തി.   സ്ഥാനാർഥി തുറന്ന വാഹനത്തിൽ ബൈക്ക് റാലിയുടെ അകമ്പടിയോടെ  പള്ളിപ്പറമ്പിൽ നിന്നും ആരംഭിച്ച് കോടിപ്പോയിൽ കാവുംചാൽ  പെരുമാച്ചേരി ടൗൺ പള്ളിപ്പറമ്പ് റോഡ്,  എ.പി സ്റ്റോർ - സദ്ധാം മുക്ക്, കായച്ചിറ  - ചേലേരി കോളനി - ദാലിൽ - കയ്യങ്കോട് -നൂഞ്ഞേരി കോളനി - ചേലേരി മുക്ക് - ഈശാനമംഗലം - മാലോട്ട് റോഡ് - തെക്കേക്കര - ചേലേരി സ്കൂൾ - എടക്കൈത്തോട് - ചേലേരി അമ്പലം -കൊളച്ചേരി പറമ്പ് - കൊളച്ചേരി മുക്ക് നെല്ലിക്കപ്പാലം റോഡ് - കരിങ്കൽ കുഴി - കമ്പിൽ പട്ടുറുമാൽ റോഡ് -പാട്ടയം - ദാന ഗോൾഡ്- പാമ്പുരുത്തി -കമ്പിൽ-കൊളച്ചേരി മുക്കിൽ സമാപിച്ചു.

പള്ളിപ്പറമ്പിൽ നടന്ന റോഡ് ഷോ ഉൽഘാടന പരിപാടി യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തിരെഞ്ഞടുപ്പ് കമ്മിറ്റി ചെയർമാൻ അബ്ദുൽ അസീസിൻ്റ അധ്യക്ഷതയിൽ മുസ്ലിം ലീഗ് ജില്ലാ  പ്രവർത്തക സമിതി അംഗം മുസ്തഫ കൊടിപ്പോയിൽ  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.എം ശിവദാസൻ, (യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ) സ്വാഗതം പറഞ്ഞു. ഹംസ മൗലവി (തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് ജോ സിക്രട്ടറി) എ.പി അമീർ (പ്രസിഡണ്ട് , ബൂത്ത് കോൺഗ്രസ് കമ്മിറ്റി ) ബ്ലോക്ക് കോൺ. കമ്മിറ്റി സെക്രട്ടറി സി ശ്രിധരൻ മാസ്റ്റർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ  മജീദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജ്മ, പ്രസീത ടീച്ചർ, (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) കെ.പി അബ്ദുൽ സലാം ( സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ) വാർഡ് മെമ്പർമാരായ ബാലസുബ്രമണ്യൻ, അശ്റഫ്, കെ, അസ്മ, പ്രേമാനന്ദൻ (ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്) ഇർഷാദ് എടക്കെതൊട് (മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട്) മൻസൂർ പാമ്പുരത്തി (യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്) സലാം കമ്പിൽ, (യൂത്ത് ലീഗ് മണ്ഡലം കമ്മറ്റി വൈസ് പ്രസിഡണ്ട്) ജാബിർ പാട്ടയം (പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സിക്രട്ടറി) എന്നിവർ പങ്കെടുത്തു.

Previous Post Next Post