കാണാതായ നാറാത്ത് സ്വദേശിയുടെ മൃതദേഹം കാട്ടാമ്പള്ളി പുഴയിൽ കണ്ടെത്തി
കാട്ടാമ്പള്ളി: കാണാതായ നാറാത്ത് സ്വദേശിയുടെ മൃതദേഹം കാട്ടാമ്പള്ളി പുഴയിൽ കണ്ടെത്തി. നാറാത്ത് പീടികവളപ്പിൽ ശശിയുടെ മകൻ ഷാജി (41)യുടെ മൃതദേഹമാണ് പൊലീസിന്റെയും ഫയർഫോഴ്സിന്റെയും തിരച്ചിലിൽ ഇന്ന് കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെയാണ് ഇയാളെ കാണാതായത്. കണ്ണൂർ ആശുപത്രിയിലുള്ള മൃതദേഹം കൊവിഡ് പരിശോധനയ്ക്കു വിധേയമാക്കും. ശേഷം, നാളെ മയ്യിൽ പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി സംസ്കരിക്കും.