അവസാനത്തെ വണ്ടിയും കയറ്റി പോയി
മയ്യിൽ: മെമ്പർ മുതൽ മനുഷ്യാവകാശ കമ്മീഷൻ വരെ ഇടപെട്ടിട്ടും നവ മാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടും പരിഹരിക്കാൻ പറ്റാതെ പ്രശ്നത്തിന് വിരാമമായി. കാൽനട യാത്രക്കാർക്കും ചെറുവാഹനങ്ങളും മയ്യിൽ എസ് ബി ഐ മുതൽ ചെക്യാട്കാവ് വരെയുള്ള റോഡിന്റെ ഇരുവശത്തുമുള്ള വീട്ടുകാർക്കും വളരെയധികം ബുദ്ധിമുട്ടാണ്. ഈ 8 വർഷത്തോളം ഉണ്ടായിട്ടുള്ളത്. ചെറുതും വലുതുമായ പല തരത്തിലുള്ള അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. യു ബാലകൃഷ്ണൻ മാസ്റ്ററുടെ മരണത്തിനും ഒരുപരിധി വരെ കാരണം റോഡ് സൈഡിൽ നിർത്തിയിട്ട ഈ വാഹനങ്ങൾ തന്നെയായിരുന്നു. ഏറെ വൈകിയാണെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഇപ്പോഴത്തെ നീക്കം വളരെ ശ്ലാഘനീയമാണ്. പ്രത്യേകിച്ച് ഇപ്പോൾ പുതുതായി ചുമതലയേറ്റ പഞ്ചായത്ത് ഭരണ സമിതിയുടെ ഇടപെടൽ എടുത്തു പറയേണ്ടതാണ്. പ്രത്യേകിച്ച് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്റിഷ്ന, രവി മാഷ്, വാർഡ് മെമ്പർ ബിജു എന്നിവരുടെ നിരന്തരമായ ഇടപെട്ടൽ പ്രശ്ന പരിഹാരം വേഗത്തിലാക്കി.