ഇടുക്കിയിലെ തോട്ടം മേഖലകളിൽ കൊവിഡ് വ്യാപനം

 


ഇടുക്കി ജില്ലയിലെ തോട്ടം മേഖലകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പല സ്ഥലങ്ങളിലും 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ പരിശോധനയും വാക്‌സിനേഷനും കൂട്ടി രോഗവ്യാപനം നിയന്ത്രിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം

ജില്ലയിലെ പ്രധാനപ്പെട്ട തോട്ടം മേഖലകളായ ബൈസന്റ് വാലി, രാജാക്കാട്, ഉടുമ്പൻചോല, വണ്ടിപ്പെരിയാർ എന്നീ മേഖലകളിൽ 30ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മൂന്നാർ, ചക്കുപള്ളം, പള്ളിവാസൽ തുടങ്ങിയ മേഖലകളിലും രോഗവ്യാപനം ഉയർന്നാണ്. തൊഴിലാളികളുടെ ഒറ്റമുറി ലയങ്ങളിലെ താമസം തന്നെയാണ് ഇതിന് കാരണം. അഞ്ച് മുതൽ പത്ത് വരെ ആളുകൾ ഓരോ മുറിയിലം കഴിയേണ്ടിവരുന്ന സ്ഥിതിയാണ്. ഒരാൾക്ക് രോഗം വന്നാൽ എല്ലാവർക്കും പകരുന്ന അവസ്ഥയാണ്. രോഗികളുള്ള വീട്ടിൽ നിന്ന് ജോലിക്ക് പോകുന്നതും അവസ്ഥ ഗുരുതരമാക്കുന്നു. പരിശോധനയ്ക്ക് വിധേയമാകാനുള്ള ആളുകളുടെ മടിയും ടെസ്റ്റ് കിറ്റിന്റെ കുറവും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു

Previous Post Next Post