കമ്പിൽ:-ലക്ഷദ്വിപിന് ഐക്യദാർഡ്യം പ്രഖ്യപിച്ച് എസ്.വൈ.എസിൻ്റെ നേത്രത്യത്തിൽ വീട്ടു മുറ്റത്ത് ഇരുപ്പ് സമരം സംഘടിപ്പിച്ചു.
കൈവിടില്ല പവിഴത്തുരുത്തിനെ എന്ന ശീർഷകമുയർത്തിയാണ് കമ്പിൽ സോണിലെ പ്രവർത്തകർ അവരുടെ വീടുകൾക്ക് മുന്നിൽ പ്രതിക്ഷേധ ജാല ഉയർത്തിയത്.
എസ് വൈ.എസ് പ്രവർത്തകരോടപ്പം കുട്ടികൾ ഉൾപ്പെടെ കുടുംബം ഒന്നടങ്കമാണ് പ്രതിഷേധ സമരത്തിൽ അണിനിരന്നത്.
കമ്പിൽ സോൺ എസ്.വൈ.എസ് പ്രസിഡണ്ട് നസീർ സഅദി വളക്കൈയിലുള്ള വീടിന് മുന്നിലും സോൺ സിക്രട്ടറി അംജദ് മാസ്റ്റർ പാലത്തുങ്കരയിലെ വീടിന് മുമ്പിലും ഇരിപ്പ് സമരം നടത്തി.
സർക്കിൾ പ്രസിഡണ്ട് ഇബ്രാഹിം സഅദി പാമ്പുരുത്തിയും,സിക്രട്ടറി സമീർ കയ്യങ്കോടും വീടിന് മുന്നിലും ഇരിപ്പു സമരം നടത്തി.എസ് വൈ എസ് പള്ളിപ്പറമ്പ് യൂനിറ്റ് പ്രസിഡണ്ട് അബ്ദുറഹ്മാനും, സിക്രട്ടറി നസീർ സഖാഫിയും വീടിനു മുന്നിലും ഇരിപ്പു സമരം നടത്തി. പള്ളിപ്പറമ്പ് യുനിറ്റിലെ എസ്.വൈ.എസ് പ്രവർത്തകരും വീടുകളിൽ ഇരിപ്പ് സമരം നടത്തി