ആയിരം രൂപയിൽ അധികമുള്ള വൈദ്യുതി ബില്ലുകളുടെ പണമടക്കൽ ഇനി ഓൺലൈൻ വഴി മാത്രം


 

 

തിരുവനന്തപുരം:-ആയിരം രൂപയോ അതിലധികമോ ഉള്ള വൈദ്യുതി ബില്ലുകൾ ഇനി ഓൺലൈൻ മാർഗ്ഗങ്ങളിലൂടെതന്നെ അടയ്ക്കേണ്ടതുണ്ട്. കെ.എസ്.ഇ.ബി ക്യാഷ് കൗണ്ടറുകളിൽ ആയിരം രൂപയിൽ താഴെയുള്ള വൈദ്യുതി ബിൽ തുകകൾ മാത്രമേ ഇനി മുതൽ സ്വീകരിക്കൂ.

വൈദ്യുതി ബിൽ ഓൺലൈൻ അടയ്ക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. വിവിധ ബാങ്കളുടെ ഓൺലൈൻ ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുപയോഗിച്ചോ ഭീം, ഗൂഗിൾപേ, ഫോൺ പേ, ആമസോൺ പേ, വിവിധ ബാങ്കുകളുടെ ബാങ്കിങ് ആപ്ലിക്കേഷനുകൾ തുടങ്ങിയ BBPS ആപ്ലിക്കേഷനുകൾ ഉപയോഗിച്ചോ അനായാസമായി വൈദ്യുതി ബിൽ അടയ്ക്കാം.

2021 ജൂലൈ 31 വരെ കെ.എസ്.ഇ.ബിയുടെ കസ്റ്റമർകെയർ പോർട്ടലായ wss.kseb.in വഴിയും KSEB എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും വൈദ്യുതി ബിൽ അടയ്ക്കുമ്പോൾ ട്രാൻസാക്ഷൻ ഫീസ് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.

Previous Post Next Post