വളവിൽ ചേലേരിയിൽ പന്നി കൃഷി നശിപ്പിച്ചു

കൊളച്ചേരി: - കനത്ത മഴയും കാട്ടുപന്നി ശല്യവും വളവിൽ ചേലേരി പാടശേഖരത്തിലെ കർഷകർ ദുരിതത്തിൽ ഒന്നാംവിള കൃഷിയുടെ ഭാഗമായി ഇറക്കിയ 28 ഏക്കർ സ്ഥലത്തെ നെൽവിത്താണ് നശിച്ചത്. വിത്തിട്ട് ദിവസങ്ങൾക്കകമാണ് കനത്ത മഴയിൽ മുഴുവൻ വിത്തുകളും ഒലിച്ചു പോയത്. 

ഇതിന്റെ ഭാഗമായി കുറച്ച് സ്ഥലത്തെ ഞാറുകൾ മാത്രമാണ് മുളച്ചിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ബാക്കിയായ ഭാഗം കഴിഞ്ഞ ദിവസമുണ്ടായ കാട്ടുപന്നികളുടെ അക്രമത്തിലും നശിച്ചു. ഞാറുമുഴുവൻ നശിപ്പിച്ച നിലയിലാണ്. പ്രദേശത്തെ 50ഓളം കർഷകരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്വത്തിലുള്ള കൃഷിയാണ് നശിച്ചത്. കൃഷിഭവനിൽ നിന്ന് ലഭിച്ച ഉമ വിത്തിനമാണ് കൃഷിക്കുപയോഗിച്ചത്.

Previous Post Next Post