കണ്ണൂരിലും LDF തരംഗം

 യുഡിഎഫ് ലീഡ് ചെയ്യുന്നത് ഇരിക്കൂറില്‍ മാത്രം


സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നുതുടങ്ങി. കണ്ണൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റമാണ്. ഇരിക്കൂര്‍ മണ്ഡലത്തില്‍ മാത്രമാണ് യുഡിഎഫ് മുന്നേറുന്നത്. സജീവ് ജോസഫാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. മറ്റ് 10 മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് ലീഡ്.

Previous Post Next Post