ലണ്ടന്‍:- യൂറോകപ്പിൽ ജർമ്മനിയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ക്വാർട്ടറിൽ. ജർമ്മനിയെ തോൽപ്പിച്ചത് മറുപടിയില്ലാത്ത രണ്ട് ഗോളിന്. റഹീം സ്റ്റെർലിങ്ങും, ഹാരി കെയ്‌നുമാണ് ഇംഗ്ലണ്ടിനായി സ്‌കോർ ചെയ്തത് . 55 വർഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ഒരു പ്രധാന ടൂർണ്ണമെന്റിന്റെ നൗക്കൗട്ടിൽ ജർമ്മനിയെ തോൽപ്പിക്കുന്നത്.
റഹീം സ്റ്റെര്‍ലിംഗ് ഗോല്‍ നേടിയ മത്സരങ്ങളിലൊന്നും ഇംഗ്ലണ്ട് ജയിച്ചിട്ടില്ല എന്നൊരു ചരിത്രമുണ്ടായിരുന്നു. എന്തായാലും യൂറോ പ്രീ ക്വാര്‍ട്ടറില്‍ ജര്‍മനിക്കെതിരായ മത്സരത്തോടെ ആ ദോഷം മാറി. ഹാരി കെയ്ന്‍ കൂടി ഗോള്‍ നേടിയതോടെ ജര്‍മനി വെംബ്ലി സ്‌റ്റേഡിയത്തില്‍ കത്തിയെരിഞ്ഞു. ആധികാരിക ജയത്തോടെ ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക്. ഇതോടെ മരണഗ്രൂപ്പ് കടന്നെത്തിയ മൂന്ന് ടീമും പ്രീ ക്വര്‍ട്ടറില്‍ പുറത്തായി. കഴിഞ്ഞ മത്സരങ്ങളില്‍ ഫ്രാന്‍സും പോര്‍ച്ചുഗലും പുറത്തായിരുന്നു. ജര്‍മന്‍ കോച്ച് ജ്വോകിം ലോയുടെ അവസാന മത്സരം കൂടിയായിത്.
അധികസമയത്താണ് ഉക്രെയ്‌ൻ സ്വീഡനെ വീഴ്‌ത്തിയത്. അർടേം ഡൊവിക് ഉക്രെയ്‌ന്റെ ജയം കുറിച്ചു. നിശ്ചിത സമയം ഇരുടീമുകളും 1–-1 എന്ന നിലയിലായിരുന്നു.