"കരുതൽ " മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിന് തുടക്കമായി


മയ്യിൽ :-
മഴക്കാലപൂർവ്വ ശുചീകരണത്തിലൂടെ സാംക്രമിക രോഗങ്ങളെ തടഞ്ഞുനിർത്താനുള്ള 'കരുതലിന്റെ' ബൃഹത്തായ ജനകീയ ക്യാമ്പയിന് നാടൊന്നാകെ  തുടക്കമിട്ടിരിക്കയാണ്. 

ക്യാമ്പയിനിൻ്റെ ഭാഗമായി മയ്യിൽ പഞ്ചായത്ത് വള്ളിയോട്ട് വാർഡിൽ വെച്ച് പഞ്ചായത്ത് പ്രസിഡൻറ് കെ കെ റിഷ്നയുടെ നേതൃത്വത്തിൽ ശുചികരണ പ്രവൃത്തികൾ നടത്തി. യുവജന സംഘടനാ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും, നാട്ടുകാരും പരിപാടിയിൽ പങ്കുചേർന്നു.

Previous Post Next Post