എസ്.ഡി.പി.ഐ പരിസ്ഥിതി ദിനാചരണം നടത്തി
നാറാത്ത് :- ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എസ്.ഡി.പി.ഐ. പാമ്പുരുത്തി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ നട്ടു. ബ്രാഞ്ച് പ്രസിഡണ്ട് എം ഷൗക്കത്തലി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഫൈസല്‍ പാറേത്ത്, എം റാസിഖ് പങ്കെടുത്തു. 'നാട് കാക്കാന്‍ കരുതലോടെ' എന്ന പ്രമേയത്തില്‍ എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലയില്‍ പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ പാര്‍ട്ടിയുടെ സ്ഥാപക ദിനമായ ജൂണ്‍ 21 വരെ പരിസ്ഥിതി ആരോഗ്യ ശുചിത്യ കാംപയിന്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയില്‍ ഒരു ലക്ഷം തൈകള്‍ നടും. പരിസര ശുചീകരണം, ആരോഗ്യ ബോധവല്‍ക്കരണം, മഴക്കെടുതി രക്ഷാപ്രവര്‍ത്തനത്തിന് പരിശീലനം തുടങ്ങിയവയാണ് കാംപയിന്റെ ഭാഗമായി നടത്തുന്നത്.