നാറാത്ത് :- മുച്ചിലോട്ട് കാവിന് സമീപത്തെ അനീഷ (25) മരണപ്പെട്ടു. ആമേരി സുധിൻ ആണ് ഭർത്താവ്. പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇവർ.
പാട്ടയം അഴിക്കോടൻ സ്മാരക വായനശാലക്കടുത്ത് (അരിങ്ങേത്ത്) പട്ടേരി ബാലൻ്റെയും പരേതയായ പ്രമീളയുടെയും മകളാണ്.
മൃതദേഹം ഇന്ന് വൈകിട്ട് 5മണിക്ക് മുച്ചിലോട്ടു കാവിനടുത്തുള്ള വീട്ടിൽ എത്തിക്കും. തുടർന്ന് അനീഷയുടെ കമ്പിൽ പാട്ടയത്തെ വീട്ടിലേക്ക് കൊണ്ടു പോകും.മൃതദേഹം പാട്ടയം സമുദായ ശ്മശാനത്താൽ സംസ്കരിക്കും. ഇവർക്ക് രണ്ടു മാസം പ്രായമായ കുഞ്ഞുണ്ട്.