കുറ്റ്യാട്ടൂർ :- കോവിഡ് മുക്തരായവരുടെ ശാരീരികപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതിയായ "ഉന്നതി"ക്ക് ജില്ലയിൽ തുടക്കമായി.
കോവിഡാനന്തരം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന രോഗികൾക്ക് ഫിസിയോ തെറാപ്പി ചികിത്സ നൽകുന്ന പദ്ധതിയാണിത്.
കേരള അസോസിയേഷൻ ഫോർ ഫിസിയോ തെറാപ്പിസ്റ്റ് കോ ഓർഡിനേഷനുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടന പരിപാടി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ നടന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പദ്ധതി ഉദ്‌ഘാടനം ഓൺലൈനായി നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി.റെജി അധ്യക്ഷത വഹിച്ചു. കെ.എ..പി.സി. ജില്ലാ പ്രസിഡണ്ട് കെ.കെ.മധു പദ്ധതിയുടെ വിശദീകരണം നടത്തി. വൈസ് പ്രസിഡണ്ട് ശ്രീ സി. നിജിലേഷ് സ്വാഗതം ആശംസിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പർ പി. ഷീബ, അസിസ്റ്റന്റ് സെക്രട്ടരി ഇ.പി.സുധീഷ് എന്നിവർ സംസാരിച്ചു.
കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഈ പദ്ധതിയുടെ പ്രയോജനം പരമാവധി ജനങ്ങൾ പ്രയോജനപ്പെടണമെന്ന് പ്രസിഡണ്ട് അറിയിച്ചു.