കണ്ണാടിപ്പറമ്പ :- നാറാത്ത് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശ്യാമളയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് കെ രമേശൻ നിർവ്വഹിച്ചു.
കണ്ണാടിപ്പറമ്പ ദേശസേവാ യു.പി സ്കൂൾ പരിസരത്ത് വെച്ചു നടന്ന പരിപാടിക്ക് കാണി ചന്ദ്രൻ (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), കെ.എൻ മുസ്തഫ (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), വി ഗിരിജ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), പി.വി ബാലകൃഷ്ണൻ (മുൻ പഞ്ചായത്ത് പ്രസിഡന്റ്), കാണി കൃഷ്ണൻ (മുൻ പഞ്ചായത്ത് പ്രസിഡന്റ്), ഡോ. റീജ (കണ്ണാടിപ്പറമ്പ ആയുർവേദ ഹോസ്പിറ്റൽ), ഷിബിന (CDS ചെയർപേഴ്സൺ) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ നാറാത്ത് പഞ്ചായത്ത് അഗ്രി. ഓഫീസർ ഷിജി മാത്യു സ്വാഗതം പറഞ്ഞു.