റൂറൽ പൊലീസ് മേധാവിയുടെ കാര്യാലയം മാങ്ങാട്ടുപറമ്പിൽ ; ഉദ്ഘാടനം ഇന്ന്


ധർമശാല :-
കണ്ണൂർ റൂറൽ പൊലീസ് മേധാവിയുടെ കാര്യാലയം ഇന്ന് 3നു മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി എം.വി.ഗോവിന്ദൻ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എം.വിജിൻ എംഎൽഎ, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി.ബാലകൃഷ്ണൻ, എഡിജിപി വിജയ് എസ്.സാഖറ, ഐജി അശോക് യാദവ്, ഡിഐജി കെ.സേതുരാമൻ, റൂറൽ പൊലീസ് മേധാവി നവനീത് ശർമ എന്നിവർ പങ്കെടുക്കും. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ കെട്ടിടത്തിൽ പുതിയ ആസ്ഥാനം പ്രവർത്തിക്കും.

റൂറൽ പൊലീസ് ആസ്ഥാനത്തിന് കീഴിൽ 19 സ്റ്റേഷനുകൾ

നിലവിലെ ഇരിട്ടി, തളിപ്പറമ്പ് എന്നീ പൊലീസ് സബ് ഡിവിഷനുകളുടെ കൂടെ പുതുതായി രൂപീകരിച്ച പേരാവൂർ, പയ്യന്നൂർ പൊലീസ് സബ് ഡിവിഷനുകൾ കൂടി റൂറൽ പരിധിയിൽ വരും. ജില്ലാ റൂറൽ പൊലീസ് ആസ്ഥാനത്തിന്റെ കീഴിൽ 19 പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടും.

Previous Post Next Post