പുതിയതെരു: ജില്ലയിൽ C കാറ്റഗറിയിൽ ഉൾപ്പെപെട്ട രണ്ടു പഞ്ചായത്തുുകളിൽ ഒന്നാണ് ചിറക്കൽ പഞ്ചായത്ത്. 20. 63 % ആണ് പഞ്ചായത്തിലെ ടി പി ആർ നിരക്ക് .അത് കൊണ്ട് തന്നെ കടുത്ത നിയന്ത്രരങ്ങളാണ് പഞ്ചാായത്തിൽ തുടരുന്നത്.
ചിറക്കൽ പഞ്ചായത്തിലെ കീരിയാട് സെഞ്ച്വറി െപ്ലെവുഡിലെ 52 അതിഥി തൊഴിലാളികൾക്ക് രോഗബാധ കണ്ടതിനെ തുടർന്നാണ് പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി പറഞ്ഞു.
തൊഴിലാളികളെ നിത്യാനന്ദ സ്കൂളിൽ പാർപ്പിച്ചിരിക്കയാണ്. അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സിലുള്ള 6 പേർക്ക് പരിശോധനയിൽ കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആരോഗ്യവകുപ്പധികൃതർ ഫാക്ടറിയിൽ പരിശോധന നടത്തിയതും പിന്നീട് ഫാക്ടറി അടപ്പിച്ചതും.
പുതിയതെരുവിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളൊഴിച്ച് മറ്റ് കടകൾ തുറക്കുന്നതിനും വിലക്കുണ്ട്.
രോഗസ്ഥിരീകരണനിരക്ക് ചിറക്കൽ ഗ്രാമപഞ്ചായത്തിൽ കൂടിയതിനാൽ പ്രസിദ്ധമായ ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രം അടക്കം പഞ്ചായത്തിലെ എല്ലാ ക്ഷേത്രങ്ങളും തുറന്ന് ഭക്തജനങ്ങൾക്ക് ആരാധന നടത്താൻ വൈകും.
ജില്ലയിലെ മറ്റ് ചെറുതും വലുതുമായ ക്ഷേത്രങ്ങളിൽ വ്യാഴാഴ്ച മുതൽ ഭക്തജനങ്ങൾക്ക് പ്രവേശിക്കാൻ അനുമതി നൽകിയിരുന്നു. ഒരേസമയം 15 പേരിൽ കൂടുതൽ പാടില്ലെന്ന നിബന്ധന അനുസരിച്ചാണ് തുറന്നത്. സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്.
.