മയ്യിൽ:- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
രാവിലെ ഗ്രന്ഥാലയ പരിസരത്ത് യുവജനവേദിയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന പരിസര ശുചീകരണം ,നടീൽ വസ്തുക്കളുടെ വിതരണം എന്നിവയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ നിർവഹിച്ചു.ചടങ്ങിൽ ബാബു പണ്ണേരി അധ്യക്ഷനായിരുന്നു. ഒ.വി സുരേഷ് സ്വാഗതവും, കെ.സജിത നന്ദിയും പറഞ്ഞു.
വൈകുന്നേരം നടന്ന ഓൺലൈൻ ചടങ്ങിൽ,സഹദേവൻ വാരിയമ്പത്ത് ( താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം) പരിസ്ഥിതി പ്രഭാഷണം നടത്തി. കെ.കെ ഭാസ്കരൻ (പ്രസിഡണ്ട്, സി.ആർ.സി) അധ്യക്ഷതയും പി.കെ പ്രഭാകരൻ (സെക്രട്ടറി, സി.ആർ.സി) സ്വാഗതവും പറഞ്ഞു.