നാറാത്ത് പി.എച്ച്.സി. ഫാമിലി ഹെൽത്ത് സെന്റർ ഉദ്ഘാടനം; സ്വാഗത സംഘം രൂപീകരിച്ചു


നാറാത്ത്: നാറാത്ത് പി.എച്ച്.സി. ഫാമിലി ഹെൽത്ത് സെന്റർ (എഫ്.എച്ച്.സി) ആയി മാറുന്നതിൻ്റെ ഔപചാരിക ഉദ്ഘാടനം നടത്തുന്നതിന് മുന്നോടിയായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

സംഘാടക സമിതി യോഗം നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ്‌ കെ രമേശന്റെ അധ്യക്ഷതയിൽ  അഴീക്കോട് മണ്ഡലം എം എൽ എ കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ കെ ശ്യാമള , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ എൻ മുസ്തഫ, കാണി ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം താഹിറ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റഷീദ, നികേത് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി പവിത്രൻ, ഒ നാരായണൻ, അക്സർ കെ, എൻ മുകുന്ദൻ, ടി സി ഗോപാലകൃഷ്ണൻ, യു പി മുഹമ്മദ്‌ കുഞ്ഞി, കാണി കൃഷ്ണൻ,  കെ വി മേമി, പി പി സോമൻ, സെക്രട്ടറി പി ബാലൻ, വാർഡ് മെമ്പർ റഹ്മത്ത് തുടങ്ങിയവർ സംസാരിച്ചു. 

മെഡിക്കൽ ഓഫീസർ ഡോ: അഖിൽ സ്വാഗതവും ക്ഷേമകാര്യ സ്ഥാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി ഗിരിജ നന്ദിയും പറഞ്ഞു. എം പി കെ സുധാകരൻ, എം എൽ എ കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ഷാജിർ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ താഹിറ രക്ഷധികാരികളായും പ്രസിഡന്റ്‌ കെ രമേശൻ ചെയർമാൻ ആയും ഡോ: അഖിൽ കൺവീനർ ആയും വിവിധ സബ്കമ്മിറ്റികൾ ആയി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു.

Previous Post Next Post