കണ്ണൂർ:-സാമൂഹീകമായും സാമ്പത്തീകമായും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിനായി കേരള എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ലയിലെ ജീവനക്കാരിൽ നിന്നും സമാഹരിച്ച ടാബുകൾ തദ്ദേശ സ്വയം ഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ വിദ്യാഭ്യാസ ഉപഡയരക്ടർ മനോജ് മണിയൂരിന് കൈമാറി .
ആകെ 56 ലക്ഷം രൂപ വിലവരുന്ന 420 ടാബുകളാണ് കൈമാറിയത്. യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ.വി മനോജ് കുമാർ അദ്ധ്യഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ രതീശൻ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.വി ശശിധരൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എൻ സുരേന്ദ്രൻ നന്ദി പറഞ്ഞു.