പുഴ കരകവിഞ്ഞു; റോഡ് ഒലിച്ചുപോയി


 




ശ്രീകണ്ഠപുരം :-കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ഇരിക്കൂർ പുഴ കരകവിഞ്ഞൊഴുകി നിലാമുറ്റം ഏട്ടക്കയം പുഴക്കര റേഡ് ഒലിച്ചുപോയി. ഇതോടെ കുളിഞ്ഞ മേഖല പൂർണമായും ഒറ്റപ്പെട്ടു.


കഴിഞ്ഞ മാർച്ച് മാസത്തിൽ എൻ.ആർ.ഇ.ജി.എസ്. പദ്ധതി പ്രകാരം പൂർണമായും ഭൂവസ്ത്രം വിരിച്ച് നിർമിച്ചതായിരുന്നു ഈ റോഡ്. അഞ്ഞൂറ് ലോഡ് മണ്ണ് ഇറക്കിയായിരുന്നു നിർമാണം. കർണാടക വനത്തിലുണ്ടായ മഴയെത്തുടർന്ന് ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ റോഡ് പൂർണമായും ഒലിച്ചുപോവുകയായിരുന്നു.


ഇതോടെ കുളിഞ്ഞ കുട്ടാവ് മേഖലയിലെ ജനങ്ങൾക്ക് നിലാമുറ്റം, ഇരിക്കൂർ ടൗണുകളുമായി ബന്ധപ്പെടാൻ വഴിയില്ലാത്ത സ്ഥിതിയാണ്. ആറുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. നിലാമറ്റം വഴി ഏട്ടക്കയം, കുളിഞ്ഞ, കുട്ടാവ്, ചേടിച്ചേരി ഭാഗത്തേക്കുള്ള ഏക റോഡാണിത്. റോഡ് ഒലിച്ചുപോയതിനാൽ പുഴക്കര ഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Previous Post Next Post