ചേലേരി:- ചേലേരി അമ്പലത്തിനു സമീപം നാല് സെന്റ് കോളനിയിൽ താമസിക്കുന്ന രഘൂത്തമൻ ദീർഘകാലമായി അസുഖം ബാധിച്ച് ചികിത്സയിലാണ്.
അദ്ദേഹത്തിന് കഴിഞ്ഞ ദിവസം സ്പർശനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സാമ്പത്തിക സഹായം ബിജു മണലിൽ കൈമാറി.
ചടങ്ങിൽ സ്പർശനം ഭാരവാഹികളായ പി കെ വിശ്വനാഥൻ, എം കെ ചന്ദ്രൻ, കെ ആർ ദിനേശ് കുമാർ എന്നിവർ പങ്കെടുത്തു.