മയ്യിൽ :- മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 1972 മാർച്ച് SSLC ബാച്ച് 'പൂർവ്വ വസന്തം' നൽകുന്ന 10 മൊബൈൽ ഫോൺ കൂട്ടായ്മ ചെയർമാനും റിട്ടയെർഡ് D E O യുമായ എ കെ നാരായൺ പ്രിൻസിപ്പൽ എം കെ അനൂപ്കുമാറിന് കൈമാറി.
ചടങ്ങിൽ കൺവീനർ കെ കെ ദിവാകരൻ, ട്രഷറർ കെ പി ചന്ദ്രശേഖരൻ, പി വിജയകുമാർ എന്നിവരും അദ്ധ്യാപകരായ സി സി വിനോദ്കുമാർ, കെ സി പദ്മനാഭൻ എന്നിവരും സംസാരിച്ചു.