മയ്യിൽ ഗ്രാമ പഞ്ചായത്ത് അറിയിപ്പ്


മയ്യിൽ
:-കോവിഡ് I9 വ്യാപനം അതിതീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കർശന നടപടികളുടെ ഭാഗമായി പഞ്ചായത്തിൽ നടക്കുന്ന വിവാഹം, ഗൃഹപ്രവേശനം,  മറ്റു ചsങ്ങുകൾ നിർബന്ധമായും  covid 19 jagratha.kerala.nic.in എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്യണം.

ചടങ്ങു നടക്കുന്ന വീടുകളിലെ മുഴുവൻ അംഗങ്ങളും ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്ന അടുത്ത ബന്ധുക്കളും RTPCR ടെസ്റ്റ് നിർബന്ധമായും നടത്തേണ്ടതാണെന്ന് അറിയിക്കുന്നു. 

സർക്കാർ സൈറ്റിൽ റജിസ്റ്റർ ചെയ്യാതെയും RTPCR ടെസ്റ്റ് നടത്താതെയും ചടങ്ങ് നടത്തുന്നവർക്കെതിരെ 2005 ലെ ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി നിയന്ത്രണ ഓഡിനൻസ് 2021 എന്നിവ പ്രകാരം നടപടികൾ സ്വീകരിക്കുന്നതാണ്.


പ്രസിഡണ്ട് / സെക്രട്ടറി

മയ്യിൽ ഗ്രാമ പഞ്ചായത്ത്

Previous Post Next Post