കൊളച്ചരി:- പ്രവാസികളുടെ യാത്ര അനിശ്ചിതത്വം പരിഹരിക്കുക, പ്രവാസികളുടെ വാക്സിനേഷനിൽ അന്താരാഷ്ട്ര മാനദണ്ഡം സ്വികരിക്കുക, എന്നി ആവിശ്യങ്ങൾ നടപ്പിലാക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് പ്രവാസി ഫെഡറേഷൻ മയ്യിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരി ബി എസ് എൻ എൽ ഓഫിസിന് മുന്നിൽ പ്രധിഷേധ സംഗമം നടത്തി.
സി.പി.ഐ സിക്രട്ടറി ഗോപി നാഥ് ഉത്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാനകമ്മറ്റി അംഗം കെ.വി.ശശീന്ദ്രൻ സമരപരിപാടികൾ വിശദീകരിച്ചു. കിസ്സാൻസഭ സിക്രട്ടറി സുരേന്ദ്രൻ മാസ്റ്റർ. മഹിള ഫെഡറേഷന് വേണ്ടി ടി.വി. ഗിരിജ, AIYF നേതാവ് സുരേഷ് .കെ.സി, ചന്ദ്രൻ സി എന്നിവർ സംസാരിച്ചു.