കൊളച്ചേരി: - യൂറോ കപ്പ് കോപ്പ അമേരിക്ക ഫുട്‌ബോൾ മത്സരവുമായി ബന്ധപ്പെട്ട് DYFI കൊളച്ചേരി നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ 733 പേർ പങ്കെടുത്തു.
പ്രവചന മത്സരത്തിൽ കോപ്പ അമേരിക്ക ഫൈനലിൽ മത്സരിക്കുന്ന ടീമുകൾ ഏത് എന്ന ചോദ്യത്തിന്റെ ശരിയുത്തരം പ്രവചിച്ച 421പേരിൽ നിന്ന് കൊളച്ചേരി സ്വദേശിയായ സിദ്ധാർഥ് സമ്മാനർഹനായി.
ബ്രസീൽ ഫാൻസ് കരിങ്കൽക്കുഴി സ്പോൺസർ ചെയ്ത സ്മാർട്ട് ഫോൺ സമ്മാനത്തിന് നറുക്കെടുപ്പിലൂടെ അർഹനായി.
രണ്ടാമത്തെ ചോദ്യമായ യൂറോ കപ്പ് നേടുന്ന ടീം ഏത് എന്ന ചോദ്യത്തിന്റെ ശരിയുത്തരം പറഞ്ഞ 148 പേരിൽ നിന്ന് നറുക്കെടുപ്പിലൂടെ കണ്ണൂർ ചേലോറ സ്വദേശി ഷിജിൻ ഇ കെ അർഹനായി
അർജന്റീന ഫാൻസ് കരിങ്കൽക്കുഴി സ്പോൺസർ ചെയ്ത 3001 രൂപ കേഷ് പ്രൈസിനും അർഹനായി.