മയ്യിൽ:-മയ്യിൽ നിരത്തുപാലത്തിനു സമീപം വാഹനമിടിച്ച് വൈദ്യുതി തൂൺ തകർന്നു. പ്രദേശത്ത് നിലവിൽ വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. തൂൺ മാറ്റി സ്ഥാപിച്ചതിന് ശേഷം നാളെ മാത്രമേ പരിസരപ്രദേശത്ത് വൈദ്യുതി പുന:സ്ഥാപിക്കാൻ കഴിയുകയുള്ളുവെന്ന് മയ്യിൽ കെഎസ്ഇബി അധികൃതർ അറിയിച്ചു