കണ്ണൂരിലെ കോൺഗ്രസ്സിനെ ഇനി മാർട്ടിൻ ജോർജ്ജ് നയിക്കും ; ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു


തിരുവനന്തപുരം :-
കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരിൽ  മാർട്ടിൻ ജോർജ്ജും കാസർഗോഡ് പി കെ ഫെസലും കോഴിക്കോട് അഡ്വ.കെ പ്രവീൺ കുമാറും വയനാട് എൻ ഡി അപ്പച്ചനും ഏർണ്ണാകുളം മുഹമ്മദ് ഷിയാസും  തിരുവനന്തപുരത്ത് പാലോട് രവിയും പട്ടികയിലുള്ളത്.

ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഡി.സി.സി പ്രസിഡന്റുമാരുടെ അന്തിമ പട്ടികക്ക് ഹൈകമാൻഡ് അംഗീകാരം നൽകിയത്. കെ.പി. സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ആണ് ചർച്ചകൾ നടത്തിയത്.


Previous Post Next Post