ചേലേരി :- ഷോക്കേറ്റ് പിടഞ്ഞ ദമ്പതികളെസമയോജിതമായി രക്ഷിച്ച നൗഷാദിനെയുംകുഞ്ഞാമിനയെയും DYFI ചേലേരി മേഖലാകമ്മറ്റി അനുമോദിച്ചു.
ഇന്ന് രാവിലെയോടെയാണ് കൊളച്ചേരി പറമ്പ് പ്രതിഭ ആർട്സ് & സ്പോർട്സ് ക്ലബ്ബിന് സമീപം താമസിക്കുന്ന സുരേഷ്, ഗീത ദമ്പതികൾക്ക് 11 KV ലൈനിൽ നിന്നും അ ബന്ധത്തിൽ വൈദ്യുതാഘാതമേറ്റത്. ദമ്പതികളെ സ്വജീവൻ പണയപ്പെടുത്തിയാണ് നൗഷാദും കുഞ്ഞാമിനയും ചേർന്ന് രക്ഷപ്പെടുത്തിയത്.
സമീപം പലചരക്ക് വ്യാപാരം നടത്തിവരികയായിരുന്ന നൗഷാദും കുഞ്ഞാമിനയും ഇത് കാണുകയും ഉടൻ തന്നെ ഇരുവരും സമയോചിതമായി ഇടപെട്ട് ഷോക്കേറ്റ് ബോധരഹിതരായ ഇവർക്ക് കൃത്യമായി പ്രാഥമിക സുശ്രൂഷ നൽകുകയായിരുന്നു.
ഇതോടെ ഇവരുടെ സമയോജിത പ്രവൃത്തി നാട്ടുകാർക്കിടയിൽ ചർച്ചയാവുകയും ഇവരെ DYFI ആദരിക്കുകയുമായിരുന്നു.
ഇരുവർക്കുമുള്ള ഉപഹാരം DYFI ജില്ലാ കമ്മറ്റി അംഗം സ.സി.രജുകുമാർ സമ്മാനിച്ചു. CPI(M) ലോക്കൽ കമ്മറ്റി അംഗം സ.ടി.ഷാജി, Dyfi മേഖല സെക്രട്ടറി വിഷ്ണു, പ്രസിഡന്റ് സുധീഷ്, മേഖലാ കമ്മറ്റി അംഗം സുജിൻ എന്നിവർ നേതൃത്വം നൽകി.