തുമ്പപ്പൂ ഓണാഘോഷ പരിപാടികൾ സമാപിച്ചു


കൊളച്ചേരി :- 
ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന തുമ്പപ്പൂ ഓണാഘോഷം സമാപിച്ചു.

ഉത്രാടദിനത്തിൽ ചലച്ചിത്ര താരവും നർത്തകിയുമായ മാളവിക നാരായണൻ ഉദ്ഘാടനം ചെയ്തു.എസ് എസ് ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.മദേർസ് ഫോറം പ്രസിഡൻ്റ് വി.രേഖ, പ്രധാന അധ്യാപകൻ വി.വി.ശ്രീനിവാസൻ,സി.ഗീത ടീച്ചർ, സിന്ധു.കെ.കെ, ഉഷ.പി, വി.വി. നിമ്മി, വി.വി. രേഷ്മ ടീച്ചർ, പി.പി.സരള ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടരി ടി.മുഹമ്മദ് അഷ്റഫ് സ്വാഗതവും പി.ടി.എ വൈസ് പ്രസിഡൻറ് കെ.പി.വിനോദ് കുമാർ നന്ദിയും പറഞ്ഞു. 


കുട്ടികളുടെ ഓണപ്പാട്ടുകൾ, പതിപ്പുകൾ, പ്രച്ഛന്നവേഷങ്ങൾ, പ്രസംഗങ്ങൾ തുടങ്ങിയ പരിപാടികൾ നടന്നു.തിരുവോണദിനത്തിൽ പൂക്കളമൊരുക്കൽ, ഓണക്കാഴ്ച്ച ഫോട്ടോഗ്രാഫി മത്സരം എന്നിവ നടന്നു.

വൈകുന്നേരം ഓൺലൈൻ സർഗവേദിയിൽ പ്രശസ്തനാടൻ പാട്ടുകാരനും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ ലിജീഷ് കതിരൂരിൻ്റെ (കുട്ടാപ്പു ) പാട്ടും പറച്ചിലും നടന്നു. നാടൻ പാട്ടുകളുടെ ചരിത്രം, അതിൻ്റെ വിവിധ ശാഖകൾ പരിചയപ്പെടുത്തിക്കൊണ്ടും  രസകരമായ കളികളും പാട്ടുകളുമായി ഒന്നര മണിക്കൂറിലധികം കുട്ടാപ്പു കുട്ടികളുമായി സംവദിച്ചു. 

മുത്തശ്ശിമാരുൾപ്പെടെ കുട്ടികളുടെ വീട്ടുകാർ നാടൻപാട്ടുകളുമായി ഒപ്പം ചേർന്നു.പി.ടി.എ പ്രസിഡൻ്റ് ടി.വി.സുമിത്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ, ഗ്രാമപഞ്ചായത്ത് അംഗം പി.വി.വത്സൻ മാസ്റ്റർ, നമിത പ്രദോഷ്, രജിൽ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.കെ.ശിഖ ടീച്ചർ സ്വാഗതവും സ്കൂൾ ലീഡർ ആരാധ്യ.പി നന്ദിയും പറഞ്ഞു.

മൂന്നാം ദിവസം അവിട്ടം ദിനത്തിൽ സ്കൂളിൽ പായസവിതരണം നടന്നു.വൈകുന്നേരം സർഗവേദിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.



Previous Post Next Post