മയ്യിൽ :-കോറളായി ശിഹാബ് തങ്ങൾ റിലീഫ് സെൽ ആഭിമുഖ്യത്തിൽ ഉന്നതവിജയികളെ അനുമോദിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി എം.പി.എ. റഹീം ഉൽഘാടനം ചെയ്തു . മർഹൂം ഇബ്രാഹിം ഹാജി സ്മാരക എന്റോവ് മെന്റ് വിതരണം തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി.വി.അസൈനാർ മാസ്റ്റരും, മൂസ്സ ഹാജി സ്മാരക എന്റോവ്മെന്റ് വിതരണം മയ്യിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്
എം.കെ.കുഞ്ഞഹമ്മദ് കുട്ടിയും നിർവഹിച്ചു.മൊയ്‌തീൻ മയ്യിൽ , പി.പിമുഹമ്മദ്, യു.പി.അബ്ദുൾ മജീദ്,സവാദ് കോറളായി, കെ.ജുബൈർ എന്നിവർ സംസാരിച്ചു.