മയ്യിൽ :- മയ്യിൽ ഗ്രാമ പഞ്ചായത്തും ഹരിത കേരള മിഷനും തൊഴിലുറപ്പ് പദ്ധതിയിലിലൂടെ നടപ്പിലാക്കുന്ന ദേവ ഹരിതം പച്ചത്തുരുത്ത് ചെക്യാട്ട് കാവിൽ ഒരുങ്ങുന്നു. കാവുകളോടനുബന്ധിച്ചുള്ള ജൈവസമ്പത്ത് നിലനിർത്തുകയും വിവിധ മരങ്ങൾ നട്ടുപിടിപ്പിച്ചു പച്ചത്തുരുത്തുകൾ നിർമ്മിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
മരം നടുന്നതും പരിപാലിക്കുന്നതമടക്കം നിർവ്വഹണം മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയാണ്.
ചെക്യാട്ട് ധർമ്മശാസ്താ ക്ഷേത്രത്തിന്റെ സഹകരണത്തോടെ വൈവിധ്യമാർന്ന വൃക്ഷങ്ങളാണ് പച്ചത്തുരുത്തിൽ വളരുക. മയ്യിൽ ഗ്രാമപഞ്ചായത്തിലെ അഞ്ചാമത്തെ പച്ചത്തുരുത്താണ് ചെക്യാട്ട് കാവിലേത്.
ഉദ്ഘാടനചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ റിഷ്ന ഹരിത കേരളം ജില്ലാ കോഡിനേറ്റർ ഇ. സോമശേഖരൻ, ഭരണ സമിതി അംഗങ്ങളായ രവിമാസ്റ്റർ , അനിത കെ.ബിജു ഓവർസിയർ ജിംന തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.