കണ്ണാടിപ്പറമ്പ് പാറപ്പുറം മസ്ജിദിൽ പൂട്ടു തകർത്ത് മോഷണം

 


മയ്യിൽ:- കണ്ണാടിപ്പറമ്പ് പാറപ്പുറം ജുമാ മസ്ജിദിൽ മോഷണം. ഭ ണ്ഡാരത്തിന്റെ പൂട്ട് തകർത്ത് 15000 രൂപ കവർന്നു. ഇന്നലെ രാത്രിയാണ് സംഭവമെന്ന് കരുതുന്നു. 

പള്ളിക്ക് അകത്ത് സൂക്ഷിച്ച് മൂന്ന് ഭണ്ഡാരത്തിൽ നിന്നാണ് പണം കവർന്നത്. ഭണ്ഡാരം സുക്ഷിച്ച ഗ്രിൽസും ഭണ്ഡാരത്തിന്റെ പൂട്ടും തകർത്താണ് മോഷണംനടത്തിയത്. 

ഇന്ന് രാവിലെയാണ് മോഷണം നടന്നതായി അറിഞ്ഞത്. മസ്ജിദ് ഭാരവാഹികളുടെ പരാതിയിൽ മയ്യിൽ പോലീ കേസെടുത്തു. എസ്ഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Previous Post Next Post